പാലക്കാട്​ ബസും ലോറിയും കൂട്ടിയിടിച്ച്​ രണ്ടു മരണം

08:32 AM 11/09/2016
images (2)
പാലക്കാട്​: പാലക്കാട്​ കഞ്ചിക്കോട് ബസ് അപകടത്തില്‍പെട്ട് രണ്ട്​ പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീർ (30) ,കർണാടക സ്വദേശി ഗിരീഷ്​ (33) എന്നിവരാണ്​ മരിച്ചത്​. അപകടത്തിൽ ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കന്യാകുമാരിയിൽ നിന്ന്​ ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പ്പെട്ടത്. മുന്‍പില്‍ പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ്സ് ഇടിക്കുകയായിരുന്നു.
യാത്രക്കാരെ വേറെ ബസ്സിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചേക്കും.