11:38 AM 06/05/2016
പാലക്കാട്: പാലക്കാട് പുതുപരിയാരത്തുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. മുട്ടക്കുളങ്ങറ കെ.എ.പി രണ്ട് ബെറ്റാലിയനിലെ സിവിൽ പൊലീസ് ഒാഫീസർ നെന്മാറ ചേരാമംഗലം ചെട്ടിയാർക്കാട് വീട്ടിൽ രാജേഷാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സിവിൽ പോലീസ്
ഓഫീസര്‍ കുനിശ്ശേരി സ്വദേശി സുജീഷിന് അപകടത്തിൽ പരിക്കേറ്റു. ക്യാംപിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. മുട്ടിക്കുളങ്ങര ഭാഗത്ത് നിന്ന് പാലക്കാേട്ടക്ക് പോവുകയായിരുന്ന വാൻ എതിരെ വന്ന കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.