പിണറായി വിജയന്‌ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ എ.കെ ആന്റണി

04:55pm 25/5/2016
images (2)

ന്യൂഡല്‍ഹി : പിണറായി വിജയന്‌ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്‌ ആശംസിച്ച്‌ മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി എ.കെ ആന്റണി. പുതിയ സര്‍ക്കാരിന്‌ പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം പിണറായി ആന്റണിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. 1970 ലാണ്‌ എ കെ ആന്റണിയും പിണറായി വിജയനും ആദ്യമായി നിയമസഭയിലെത്തിയത്‌. ആന്റണി 39 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തി.
തിരുവനന്തപുരം സെന്റട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലാണ്‌ ഇടതുസര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങുകള്‍ നടക്കുക.