പിൻവലിച്ച നോട്ടുകൾ തിങ്കളാഴ്ചവരെ ഉപയോഗിക്കാം

02.14 AM 12/11/2016
500_1000_111116
ന്യൂഡൽഹി: പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി. വരുന്ന 14 വരെ അവശ്യ സേവനങ്ങൾക്ക് 500, 1000 നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, വിമാനത്താവളങ്ങൾ സർക്കാർ ഫാർമസി, ആശുപത്രി എന്നിവിടങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ തിങ്കളാഴ്ചവരെ 500, 1000 രൂപ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കും. ദേശീയ പാതകളിലെ ടോൾ പിരിവും 14 വരെ ഒഴിവാക്കിയിട്ടുണ്ട്. പെട്രോൾ പമ്പിലും പിൻവലിച്ച നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു.