നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ പ്രചരണ കുതന്ത്രമെന്ന് കോടിയേരി

02.13 AM 12/11/2016
kodiyeri_220516
കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം കള്ളപ്പണ വേട്ടയ്ക്കുള്ള ആത്മാർഥതയല്ല, പ്രചരണത്തിനുള്ള കുതന്ത്രമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ടുകൾ ബദൽ സംവിധാനമൊരുക്കാതെ പിൻവലിച്ചതുമൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അടിയന്തര ശസ്ത്രക്രിയ നടത്താൻ പോലും കഴിയാതെ രോഗികൾ ആശുപത്രികളിൽ വലയുകയാണ്. ലോട്ടറി, നിർമാണ മേഖലകൾ സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകൾ അസാ ധുവാക്കാൻ പോകുന്നെന്ന വാർത്ത ഗുജറാത്തിലെ പത്രം ഏതാനും മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. വൻകിടക്കാരും കള്ളപ്പണക്കാരും കേന്ദ്ര സർക്കാർ നടപടിയെപ്പറ്റി മുൻകൂട്ടി അറിഞ്ഞതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.