മ്യാൻമറിൽ ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം പതിച്ചു

02.12 AM 12/11/2016
satelli_derby_111116
റംഗൂൺ: ചൈനീസ് ഉപഗ്രഹത്തിന്റെ അവശിഷ്ടം മ്യാൻമറിൽ വീണു. വടക്കൻ മ്യാൻമറിലെ രത്ന ഖനിക്കു സമീപമാണ് വലിയ ലോഹ വസ്തു ആകാശത്തുനിന്നും പതിച്ചത്. വ്യാഴാഴ്ച കച്ചിൻ സംസ്‌ഥാനത്തായിരുന്നു സംഭവം.

സിലണ്ടർ രൂപത്തിലുള്ള 4.5 മീറ്റർ നീളവും 1.2 മീറ്റർ വീതിയുമുള്ള വലിയ ലോഹ വസ്തുവാണ് പതിച്ചത്. ഇതേ സമയം സമീപത്തെ വീടിനു മുകളിലും ലോഹ വസ്തു പതിച്ചു. ഇതിൽ ചൈനീസ് ഭാഷയിൽ എഴുതിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

വലിയ ശബ്ദത്തോടെയാണ് ഇത് പതിച്ചതെന്ന് പരിസരവാസികൾ പറയുന്നു. ഖനിക്കു സമീപം ചെളിനിറഞ്ഞ സ്‌ഥലത്താണ് ലോഹ വസ്തു വീണത്. എന്നാൽ ഇത് 50 മീറ്ററോളം ഉയർന്ന് തെറിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു.