ഗംഗയിൽ അഞ്ഞൂറും ആയിരവും ഒഴുകി നടക്കുന്നു

02.11 AM 12/11/2016
Note_ganga_111116
ലക്നോ: കേന്ദ്രസർക്കാർ നടപടിയെ തുടർന്ന് ഒറ്റരാത്രികൊണ്ട് കടലാസുപുലികളായി മാറിയ 500, 1000 നോട്ടുകൾ തീയിലും ചവറിലും നിക്ഷേപിക്കുന്നത് വാർത്തയായിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ 500 നും, 1000 നും ഗംഗയിൽ ഒഴുകി നടക്കാൻ വിധിയുണ്ടായി. മിർസാപുറിലാണ് ഏതോ ഒരു കള്ളപ്പണക്കാരൻ നോട്ടുകളെ ഗംഗാ സ്നാനത്തിന് ഏൽപ്പിച്ചത്.

മിർസാപുറിലെ നർഗാട്ടിൽ ആളുകൾ നദയിൽ കുളിക്കാനെത്തിയപ്പോഴാണ് നോട്ടുകൾ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്. സംഭവം വാർത്തയായതോടെ നദീതീരത്തേക്ക് ആളുകൾ ഒഴുകിയെത്തി. പലരും വള്ളങ്ങളിൽ നോട്ട് ശേഖരിച്ചപ്പോൾ അതിനു ക്ഷമയില്ലാത്തവർ നീന്തിച്ചെന്ന് നോട്ട് സ്വന്തമാക്കി. ഇതോടെ പോലീസും സ്‌ഥലത്തെത്തി. പലരുടെ പക്കൽനിന്നും പോലീസ് നോട്ട് പിടിച്ചെടുത്തു.