ഇന്ത്യയും ജപ്പാനും ആണവ കരാറിൽ ഒപ്പുവച്ചു

02.10 AM 12/11/2016
Modi_Abe_111116
ടോക്കിയോ: ഇന്ത്യയും ജപ്പാനും സിവിൽ ആണവ കരാറിൽ ഒപ്പുവച്ചു. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഒരു രാജ്യവുമായി ആദ്യമായാണ് ജപ്പാൻ ആണവ കരാറിൽ ഒപ്പുവയ്ക്കുന്നത്. ആറു വർഷത്തെ ചർച്ചകൾക്കു ശേഷമാണ് കരാർ യാഥാർഥ്യമാകുന്നത്. ദ്വിദിന സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമാണ് കരാറിൽ ഒപ്പുവച്ചത് ഇതോടെ ആണവ റിയാക്ടറുകളും ഇന്ധനവും സാങ്കേതികവിദ്യയും ജപ്പാന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാവും. ഊർജ രംഗത്ത് ചരിത്രപരമായ ചുവടുവയ്പ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിൽ ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ ആണവ കരാർ സംബന്ധിച്ച് ആദ്യവട്ട ചർച്ചകളും പ്രാഥമിക കരാറും നടന്നിരുന്നു. 2011ലെ ഫുക്കുഷിമ ആണവ ചോർച്ചയെത്തുടർന്ന് ജപ്പാനിൽ രാഷ്ര്‌ടീയ എതിർപ്പുകൾ ഉയർന്നുവന്നതിനാൽ അന്തിമ കരാർ ഒപ്പിടുന്നത് നീണ്ടുപോകുകയായിരുന്നു.