പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

12:54pm 21/3/2016
download

കണ്ണൂര്‍ : കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈക്കും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിവുന്നു. അതേ സമയം കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ജ്യാമ്യഹര്‍ജിയില്‍ തലശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.