പുതിയ അമേരിക്കന്‍ വിദേശനയത്തില്‍ ആണവ കരാറില്‍ മാറ്റമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍

01.51 PM 11/11/2016
Part-NIC-Nic6436951-1-1-0-508x350
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് സൊണാള്‍ഡ് ട്രംപ് ഭരണം ഏറ്റെടുക്കുന്നതേടെ വിദേശ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയാലും തങ്ങളുമായുള്ള ആണവ കരാറില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ട്രംപ് വിജയത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനോ ഫോബിയ നിര്‍മിക്കാനോ സമവായത്തില്‍ ഏര്‍പ്പെടാനോ അമേരിക്കക്ക് ശക്തിയില്ല. ഇറാന്‍ ക്യാബിനറ്റില്‍ അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ആണവ കരാര്‍ അമേരിക്കന്‍ ഗവണ്‍മെന്റുമായി മാത്രം തമ്മില്‍ ഏര്‍പ്പെട്ടതല്ല. യൂ എന്നും മറ്റു പല രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ബൃഹത്തായ കരാര്‍ അമേരിക്കയും നിയുക്ത പ്രസിഡന്റ് ട്രംപും വിചാരിച്ചാല്‍ അതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.