പുതിയ വേഷപ്പകര്‍ച്ചയുമായി ഇന്‍സ്റ്റഗ്രാം

07;40pm 12/5/2016

1463056363_1463056363_1463056363_tech

ന്യൂഡല്‍ഹി: പുതിയ വേഷപ്പകര്‍ച്ചയുമായി ഇന്‍സ്റ്റഗ്രാം. പുതിയ രൂപമാറ്റത്തെപ്പറ്റി ഇന്‍സ്റ്റഗ്രാം ചീഫ് കെവിന്‍ സിസ്‌റ്റോം ബ്ലോഗിലുടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ലോഗോയിലും ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യത്തെ ലോഗോയില്‍ കുഞ്ഞന്‍ ക്യാമറയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിന് പകരമായി ക്യാമറയുടെ ചിഹ്നമാണ് പുതിയ ലോഗോ. ലോഗോയിക്ക് മഴവില്‍ നിറമാണ് നല്‍കിയിരിക്കുന്നത്. ലോകത്താകമാനമുള്ള ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളെ ഒരുപോലെ ആകര്‍ഷിക്കലാണ് പുതിയ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു പുറമേ ഫോട്ടോ, വീഡിയോ ഷെയറിംഗ് എളുപ്പമാക്കാനുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിന്റെ മറ്റ് ആപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്യാനും, ഫോട്ടോ കൊണ്ട് കൊളാഷ് ഉണ്ടാക്കാനുമുള്ള ആപ്ലിക്കേഷനുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ലോകവ്യാപകമായി ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ 70 മില്യണ്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നാണ് കണകാക്കുന്നത്. 2013ലാണ് ഇന്‍സ്റ്റഗ്രാം മൊബൈല്‍ ഒണ്‍ലൈനില്‍ നിന്ന് മാറി വെബ്പതിപ്പും അവതരിപ്പിച്ചത്. ഫെയ്‌സ് ബുക്ക് ഏറ്റെടുത്തത് മുതല്‍ ചെറിയ മാറ്റങ്ങളിലൂടെ ഇന്‍സ്റ്റഗ്രാം പരിഷ്‌ക്കരിച്ചു വരികയാണ