പുത്തൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ

11;44 am 31/5/2017

മോസ്കോ: പുത്തൻ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ. മൂന്ന് അത്യാധൂനിക സംവിധാനങ്ങളുള്ള വിമാനങ്ങളാണ് റഷ്യ വാങ്ങുന്നത്. ഐഎൽ- 76 എംഡി- 90എ എന്ന വിമാനങ്ങളാകും റഷ്യൻ യുദ്ധ സന്നാഹങ്ങൾക്ക് കരുത്തുപകരുകയെന്നാണ് വിവരങ്ങൾ. സൈന്യത്തിന്‍റെ ഗതാഗത സംവിധാനങ്ങളുടെ ചുമതലയുള്ള ലഫ്റ്റനന്‍റ് ജനറൽ വ്‌ലാഡിമിൽ ബെനഡിറ്റോവ് ആണ് ഈ വിവരം പുറത്തു വിട്ടത്.

ഇതിനു പുറമേ അടുത്ത വർഷവും ആധൂനിക യുദ്ധ വിമാനങ്ങൽ റഷ്യ വാങ്ങുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം പൂർത്തിയായെന്നും ബെനഡിറ്റോവ് വ്യക്തമാക്കി.