പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍

04:51 pm 22/10/2016

download
കൊച്ചി: മലയാളത്തില്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന പുരിമുരുകന്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ നിരോധിച്ച് അണിയറ പ്രവര്‍ത്തകര്‍. പുലിമുരുകന്‍ മറ്റ് ഭാഷകളില്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വാര്‍ത്തകളെല്ലാം തെറ്റാണ്. റീമേക്കിനെ പറ്റി ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍ പ്രദര്‍ശനം തുടരുകയാണ്. തെലുങ്കില്‍ മന്യന്‍ പുലി എന്ന പേരിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
പുലിമുരുകന്‍ റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴുള്ള തീയേറ്റര്‍ കളക്ഷനാണ് ചുവടെ. ഒക്ടോബര്‍ 7 വെള്ളിയാഴ്ചയാണ് 325 തീയേറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാളസിനിമയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കാര്‍ഡിനുടമയായ ‘ദൃശ്യ’ത്തിന് അരികില്‍ എത്തിയിരിക്കുകയാണ് പുലിമുരുകന്‍.
ദൃശ്യത്തിന്‍റെ ടോട്ടല്‍ തീയേറ്റര്‍ കളക്ഷന്‍ 68.15 കോടി ആണ്. എന്നാല്‍ ഒക്ടോബര്‍ 7 മുതല്‍ 20 വരെയുള്ള 14 ദിവസം കൊണ്ട് മാത്രം പുലിമുരുകന്‍ നേടിയത് 60 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ യുഎസ്, യൂറോപ്പ് റിലീസ് അടുത്തയാഴ്ചയാണ്. നവംബര്‍ 3ന് ഗള്‍ഫിലുമെത്തും ചിത്രം. യൂറോപ്പില്‍ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമധികം സ്‌ക്രീനുകളും പുലിമുരുകന്‍ സ്വന്തമാക്കി.