പെന്‍സില്‍വാനിയായില്‍ ഡമോക്രാറ്റുകള്‍ കൂട്ടത്തോടെ രാജിവെച്ചു ട്രംമ്പിനു പിന്തുണ പ്രഖ്യാപിച്ചു

1:36pm 12/3/2016
പി.പി.ചെറിയാന്‍
unnamed (2)
പിറ്റ്‌സ് ബര്‍ഗ്: 2016 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കുന്നതിന് ആയിരകണക്കിന് പ്രവര്‍ത്തകര്‍ രാജിവെച്ചു ട്രംമ്പിന്റെ വിജയത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.
2016 ജനുവരി മുതല്‍ 46,000 ഡമോക്രാറ്റിക്ക് പാര്‍ട്ടി സജ്ജീവ പ്രവര്‍ത്തകരാണ് രാജിവെച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാരായി മാറിയത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ആജീവനാന്ത അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംബിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിരിക്കുന്നത്.
ഫ്രാങ്കല്‍ന്‍ ആന്റ് മാര്‍ഷല്‍ കോളേജ് പബ്ലിക്ക് അഫയേഴ്‌സ് പ്രൊഫസര്‍ ഡോ.ജി.ടെറി മെഡോണ ഈ മൂവ്‌മെന്റിനെ ഡിച്ച് ആന്റ് സ്വിച്ച്(ഉശരേവ മിറ ടംശരേവ) എന്നാണ് വിശേഷിപ്പിച്ചത്.
പെന്‍സില്‍വാനിയ സംസ്ഥാനത്തു മാത്രമല്ല ഈ സ്ഥിതി തുടരുന്നത്. മാസ്സച്യൂസെറ്റ്‌സില്‍ 20,000 ഒഹായൊവില്‍ 1,000 അംഗങ്ങളും ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പു സര്‍വ്വേകളില്‍ ട്രംബിന് സാധാരണക്കാരുടെ ഇടയില്‍ നിന്നും വമ്പിച്ച പിന്തുണ ലഭിക്കുന്നു എന്ന തിരിച്ചറിവാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍നിന്നും അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
പെന്‍സില്‍വാനിയായില്‍ ഡമോക്രാറ്റുകള്‍ കൂട്ടത്തോടെ രാജിവെച്ചു ട്രംമ്പിനു പിന്തുണ പ്രഖ്യാപിച്ചു.