പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി

06:39 pm 30/11/2016
images (1)

തിരുവനന്തപുരം: ആത്​മാർഥമായി ജോലി​െചയ്യുന്ന പൊലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സംഭവങ്ങൾ എവിടെനിന്നുണ്ടായാലും സർക്കാർ അതിന്​ ചെവികൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്​റ്റ്​ വേട്ടയിൽ പൊലീസിനെ വിമർശിച്ച്​ ഘടകകക്ഷികളും വി.എസും മുന്നോട്ട്​ വന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയു​ടെ പ്രസ്​താവന. കഴക്കൂട്ടത്ത്​ നടന്ന കേരളാ പൊലീസ്​ അസോസിയേഷ​​ൻ സ്​പെഷ്യൽ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ്​ ​സ്​റ്റേഷനിൽ മൂന്നാംമുറ പാടില്ല. ഇനി മുതൽ ലോക്കപ്പ്​ മർദനങ്ങളുണ്ടായാൽ സ്​റ്റേഷൻ ചുമതലയുള്ള എസ്​.​​​െഎയെ സസ്​പെൻറ്​ ചെയ്​തുകൊണ്ടായിരിക്കും നടപടി സ്വീകരിക്കുക. ലോക്കപ്പ്​ മരണമുണ്ടായാൽ സി.​െഎമാരെ സസ്​പെൻറ്​ ചെയ്യും.

ഭൂരിഭാഗം പൊലീസുകാരും അർപണ ബോധത്തോടെ കാര്യങ്ങൾ ചെയ്യുന്നവരാണെന്നും നിഷ്​പക്ഷമല്ലാത്ത ചില അനുഭവങ്ങളുണ്ടാകു​േമ്പാൾ അതിനെതിരെ വിമർശനമുയരുമെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

സേനയിൽ 15 ശതമാനം വനിതകൾ റിക്രൂട്ടിങ്​ നടത്താനാണ്​ ശ്രമിക്കുന്നത്​. പൊലീസിന്​ തെറ്റ്​ സംഭവിച്ചാൽ തിരുത്തുന്നതിന്​ കാലതാമസം ഉണ്ടാകില്ലെന്നും തെറ്റായ വിമർശനങ്ങൾ ആരെ​​െങ്കിലും ഉന്നയിച്ചാൽ അതിൽ വേവലാതിപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.