പോള്‍ കറുകപ്പള്ളി ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ,മറിയാമ്മ പിള്ള വൈസ് ചെയര്‍പേഴ്‌സണ്‍ , ജോര്‍ജ്ജ് ഓലിക്കല്‍ സെക്രട്ടറി

07:52 pm 28/11/2016

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_6880494
ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ആയി പോള്‍ കറുകപ്പള്ളിയേയും , വൈസ് ചെയര്‍പേഴ്‌സണ്‍ആയി മറിയാമ്മ പിള്ളയേയും, സെക്രട്ടറിആയി ജോര്‍ജ്ജ് ഓലിക്കല്‍ എന്നിവരെ തെരെഞ്ഞുടുത്തു.ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ള ഒരു വേദിയാണ് ഫൊക്കാന ഫൗണ്ടേഷന്‍.

1983 ല്‍ ഫൊക്കാന തുടക്കംകുറിച്ചതു മുതല്‍ സജീവ പ്രവര്‍ത്തകനാണ് പോള്‍ കറുകപ്പള്ളി. എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്തു. രണ്ടു തവണപ്രസിഡന്റാവുകയും രണ്ടുതവണ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആവുകയും ചെയ്തു. സാധാരണ പ്രസിഡന്റുപദം വിട്ടാല്‍ സംഘടനാ കാര്യങ്ങളില്‍ താത്പര്യമെടുക്കുന്നവര്‍ കുറവാണ്. അതിനൊരു അപവാദമാണ് പോള്‍. എത്രയും കാലം പ്രവര്‍ത്തിക്കാനാകുമോ അത്രയും കാലം ശക്തമായി പ്രവര്ത്തിക്കും.

ന്യൂയോര്‍ക്ക് മേഖലയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആദ്യം വിളിക്കുക പോളിനെയാണ്. അവയൊക്കെ ചുമതലയായി പോള്‍ ചെയ്യുകയും ചെയ്തു. അതിനാല്‍ തന്നെ പോളുമായുള്ള കടപ്പാടും വ്യക്തിബന്ധവും കാത്തുസൂക്ഷിക്കുന്നവരാണ്എല്ലാവരും.

ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ പോള്‍ സജീവ അംഗമായി പ്രവര്‍ത്തിക്കുന്നു. പോള്‍ കറുകപ്പള്ളി ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആക്കിയതീലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക് ഒരു പുതിയ തുടക്കം ആയിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.

വാഷിംഗ്ടണില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്ന കാലം മുതലാണ് മറിയാമ്മ പിള്ള സംഘടനാ രംഗത്ത് സജീവമായത്. നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെ സംഘടനയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അധികാരസ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി അവര്‍ കര്‍മ്മനിരതയായി.

ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷനില്‍ ശക്തമായ മത്സരത്തിലൂടെ ഫൊക്കാനായുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തെരെഞ്ഞുടുത്തു .മുഖ്യധാരയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അവര്‍ മികച്ച നഴ്‌സിംഗ് ഹോം നടത്തുന്നതിനുള്ള സ്‌റ്റേറ്റിന്റെ ആറ് അവാര്‍ഡുകള്‍ നേടി. മറിയാമ്മ പിള്ളയുടെ സഹായ ഹസ്തങ്ങള്‍ ഒട്ടേറെപ്പേരിലേക്ക് നീണ്ടത് നാലു പതിറ്റാണ്ടിന്റെ ചരിത്രം ഉണ്ട് . ഒരുപക്ഷെ നിശബ്ദമായി ഒട്ടേറെപ്പേര്‍ക്ക് ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല.

ജനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന വ്യക്തിയല്ല മറിച്ചു ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീമതി മറിയാമ്മ പിള്ള .ഭര്‍ത്താവ് ചന്ദ്രന്‍ പിള്ള വെച്ചൂച്ചിറ കുന്നം സ്വദേശി.
മറിയാമ്മ പിള്ളയെ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞുടിത്തത്തിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക് ഒരു പുതിയ മുഖം നല്‍കാന്‍കഴിയും മെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ് അറിയിച്ചു.

ഫൊക്കാനയുടെ ഒരു ചിരകാല പ്രവര്‍ത്തകനും സ്‌പെല്ലിംഗ് ബീയുടെ റീജിയണല്‍ ഡയറക്ടറും ,പമ്പയുടെ സ്ഥാപക മെംബര്‍, പ്രസിഡന്റ് എന്നീ നിലകളില്‍ മഹത്തായ സേവനങ്ങള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് ജോര്‍ജ്ജ് ഓലിക്കല്‍.

െ്രെടസ്‌റ്റേറ്റ് ഏരിയായിലെ കേരള അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ െ്രെടസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ സ്ഥാപക മെംബര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.മലയാള നാടകങ്ങളെ പോഷിപ്പിക്കുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന ‘മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ’യുടെ സ്ഥാപക മെംബറും ഡയറക്ടറും കൂടിയാണ് ജോര്‍ജ്ജ് ഓലിക്കല്‍.കൂടാതെ, വിശിഷ്ട സേവനങ്ങള്‍ കാഴ്ചവെയ്ക്കുന്ന മലയാളികളെ ആദരിക്കുന്നതിനായി ശ്രീ ജോര്‍ജ്ജ് നടവയലുമായി ചേര്‍ന്ന് ‘ഗ്രേയ്റ്റ് അമേരിക്കന്‍ മലയാളി ഹിസ്റ്ററി മന്ത്’ എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടതും ജോര്‍ജ്ജ് ഓലിക്കല്‍ ആണ്.

സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ജോര്‍ജ്ജ് ഓലിക്കലിനെ ഫൊക്കാനയുടെ ഫൗണ്ടേഷന്‍ സെക്രട്ടറി ആയി തെരഞ്ഞെടുത്തതുവഴി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശക്തമായ പിന്തുണ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.