പ്രതിഫലം പറ്റാത്ത പ്രസിഡന്റിന്റെ ഉപദേശകയായി ട്രംപിന്റെ മകള്‍ ഇവാന്‍ക

09:16 pm 31/3/2017

– എബി മക്കപ്പുഴ

Newsimg1_55809118
ഡാളസ് യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ ഉപദേശക സ്ഥാനത്തേക്ക് മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാന്‍കയുടെ നിയമനം. ഇവാന്കയുടെ ഭര്ത്താവ് ജാരേദ് കുഷ്‌നര് ട്രംപിന്റെ മുഖ്യ ഉപദേശകരില്‍ ഒരാളാണ്.ഇവാനന്‍കയ്ക്ക് വൈറ്റ് ഹൗസില് ഓഫിസ് മുമ്പ് തന്നെ അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണ്‌സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫിസ് അനുവദിക്കാറുള്ളത്.