പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി

1:15pm 30/3/2016
images (2)

ന്യൂഡല്‍ഹി: അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനത്തിനു തുടക്കം കുറിച്ചു പ്രധാനമന്ത്രി ബ്രസല്‍സില്‍ എത്തി. ത്രിദിന യൂറോപ്യന്‍യൂണിയന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെത്തി. ഭീകരാക്രമണത്തെ സംയമനത്തോടെയും ശാന്തതയോടെയും നേരിട്ട ബെല്‍ജിയത്തിലെ ജനതക്ക് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചിരുന്നു. പ്രതിസന്ധിയുടെ ഈ നിമിഷങ്ങളില്‍ ഇന്ത്യ ബെല്‍ജിയത്തിനൊപ്പമുണ്ടെന്ന് മോദി പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ അംഗങ്ങളുമായും വ്യവസായികളുമായും ചര്‍ച്ച നടത്തും.

നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരു കൂട്ടരും തമ്മില്‍ നിരവധി വ്യാപാര – വാണിജ്യ കരാറുകളില്‍ ധാരണയുണ്ടാകുമെന്ന് കരുതപ്പെടുന്നു. മോദിയും ബെല്‍ജിയം പ്രധാനമന്ത്രിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസല്‍സിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തേയും മോദി അഭിസംബോധന ചെയ്യും.
് വാഷിങ്ടണില്‍ നടക്കുന്ന ആണവസുരക്ഷ സമ്മേളനത്തില്‍ മോദി പങ്കെടുക്കും. ശനിയാഴ്ച പ്രധാനമന്ത്രി സൗദി അറേബ്യയിലേക്ക് പോകും.