പ്രളയം; ചൈനയില്‍ 237 മരിച്ചു

12.47 AM 15-07-2016
flood_1407
പ്രളയത്തെത്തുടര്‍ന്ന് ചൈനയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 237 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൊടുങ്കാറ്റിലും കനത്ത മഴയിലും 13 പേരെ കൂടി കാണാതായതോടെ ഇവരുടെ എണ്ണം 93 ആയി ഉയര്‍ന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. യാങ്‌സെ നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. രാജ്യത്തെ 1508 കൗണ്്ടികളിലായി 147,200 വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നു. 54.6 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. 2200 കോടി ഡോളറിന്റെ നാശനഷ്ടമാണു പ്രാഥമികമായി കണക്കാക്കുന്നത്.