പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജുവിന്റെ ആദ്യ സംഗീത ആല്‍ബം പ്രകാശനം ചെയ്­തു.

09:21am 22/7/2016

Newsimg1_57942422
ദുബായ് : ക്രിസ്തീയഭക്തിഗാനങ്ങളുടെ നിരയില്‍ ഒരു ആല്‍ബം സോംഗ്­ കൂടി. “തലോടല്‍”. പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജു പാടിയ മനോഹരമായ ഈ ഗാനത്തിന്റെ വരികള്‍ ശ്രീ .ബിനു നിലമ്പൂരിന്റേതാണു. സംഗീതം ശ്രീ. മോഹനന്‍ മംഗലശ്ശേരി.

യു .എ യിലെ ഏറ്റവും വലിയ സംഗീതകൂട്ടായ്മയായ മലയാളം മ്യൂസിക്­ ക്ലബ്ബ്­ അവതരിപ്പിച്ച ഈ ആല്‍ബം മലയാളം മ്യൂസിക്­ ക്ലബ്ബിന്റെ ദുബായില്‍ നടന്ന മീറ്റില്‍ വച്ച്­ ചടങ്ങില്‍ മലയാളം മ്യൂസിക് ക്ലബ്ബിന്റെ അഡ്മിന്‍സ് ശ്രീ സജി പ്രഹ്ലാദന്‍, ശ്രീ പ്രസാദ് നായര്‍ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങികൊണ്ട്­ പ്രശസ്ത സിനിമാ, സീരിയല്‍ നടന്‍ ശ്രീ. പൂജപ്പുര രാധാകൃഷ്ണന്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

”മനം കുളിര്‍പ്പിക്കും ഈ തലോടല്‍ ആല്‍ബം” : Video : –