പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏര്‍ലി വോട്ടിങ് ആരംഭിച്ചു

07:43 pm 11/10/2016

– പി. പി.ചെറിയാന്‍
Newsimg1_2503486
കലിഫോര്‍ണിയ: നവംബര്‍ 8ന് നടക്കുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ഏര്‍ലി വോട്ടിങ് ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ചു.

അമേരിക്കയില്‍ ആദ്യമായി ഏര്‍ലി വോട്ടിങ് ആരംഭിച്ചത് സാന്‍ഡിയാഗൊ കൗണ്ടിയിലാണ്. കേര്‍ണി മെസാ (Kearny Messa) 5600 ഓവര്‍ലാന്റ് അവന്യുവിലുളള രജിസ്ട്രാര്‍ ഓഫ് വോട്ടേഴ്‌സ് ഓഫിസില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ 5 വരെ വോട്ട് രേഖപ്പെടുത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും.

മെയില്‍ “ഇന്‍’ ബാലറ്റിന് അപേക്ഷ നല്‍കണമെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനകം ഏകദേശം 960,000 ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. നവംബര്‍ 1 വരെ അപേക്ഷ നല്‍കുന്നതിനുളള അവസരം ഉണ്ടെന്നും തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു.

വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ മുന്‍ കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് കോണ്‍ഗ്രസ്, സ്‌റ്റേറ്റ് ലജിസ്ലേച്ചര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടത്.