പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.

07:59 am 11/5/2017

പാരീസ്: ഫ്രാൻസ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിന്‍റെ വിജയത്തിനു പിന്നാലെ നിലവിലെ സർക്കാർ രാജിവച്ചു. പ്രസിഡന്‍റു തെരഞ്ഞെടുപ്പിൽ മാക്രോണിന്‍റെ വിജയ ശേഷമുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഭരണഘടനാ കൗൺസിൽ മാക്രോണിന്‍റെ തെരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതിനേത്തുടർന്നാണ് ഇത്. നിലവിലെ പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് മെയ് 14 തന്‍റെ ചുമതലകൾ ഔദ്യോഗികമായി മാക്രോണിനു കൈമാറുമെന്നാണ് വിവരം.

ഭരണഘടനാ കൗൺസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മാക്രോണിന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയെന്നും റിപ്പബ്ലിക്കൻ രീതി അനുസരിച്ച് താനും തന്‍റെ സർക്കാരും രാജി വച്ചുവെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ബർണാഡ് കസെൻസുവെ വ്യക്തമാക്കി. ഫ്രാൻസ്വാ ഒളാന്ദിന് അദ്ദേഹം തന്‍റെ രാജിക്കത്ത് സമർപ്പിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയായിരുന്ന ലെ പെന്നിന് 33.9 ശതമാനം വോട്ട് മാത്രം ലഭിച്ചപ്പോൾ മാക്രോണിന് 66.1 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു.