പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി

01.24 AM 08-08-2016
rape_1106
ഗോണ്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കത്ര ബസാറിലായിരുന്നു സംഭവം.
പന്ത്രണ്ടുവയസ് പ്രായമുള്ള പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന്് പീഡിപ്പിക്കുകയായിരുന്നു. കാലികളെ മേയ്ക്കാന്‍ പോയി തിരിച്ചുവരുന്നതിനെയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതദേഹം സമീപത്തെ കനാലില്‍ ഉപേക്ഷിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.