ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു.

08:02am 03/07/2016
images
ജറൂസലം: കുടിയേറ്റത്തിന്‍െറ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും ഒരു ഇസ്രായേല്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ജൂതമത വിശ്വാസികളുടെ കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിയ ശ്രമമാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്. ടിയര്‍ ഗ്യാസ് അമിതമായി ശ്വസിച്ചതിനാലാണ് 63കാരിയായ ടൈസീര്‍ ഹബാശ് മരിച്ചതെന്ന് ല്‍ ഇസ്രായേലി സൈന്യം ഫലസ്തീന്‍ വനിതയെ വെടിവെച്ചുകൊന്നത്.

ജൂത കുടിയേറ്റ നഗരമായ ഒട്നിയയിലാണ് ഇസ്രായേല്‍ പൗരനും കിര്‍യത്ത് അര്‍ബ സെറ്റില്‍മെന്‍റില്‍ ഇസ്രായേല്‍ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതാണ് പല സ്ഥലങ്ങളിലും സംഘര്‍ഷത്തിന് വഴിവെക്കുന്നത്. ഇസ്രായേല്‍ പെണ്‍കുട്ടിയുടെ സംസ്കാര ചടങ്ങളില്‍ പങ്കെടുക്കാനത്തെിയ തീവ്രദേശീയ വാദികളായ ഇസ്രായേല്‍ മന്ത്രിമാര്‍ എന്തുവിലകൊടുത്തും കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്‍െറ പരമാധികാരം ഊട്ടിയുറപ്പിക്കുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു. അധികൃത കുടിയേറ്റം ഇസ്രായേല്‍ വ്യാപിപ്പിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂനിയനും അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളും രംഗത്തത്തെി.
കുടിയേറ്റം വ്യാപിപ്പിക്കുന്നത് ഇസ്രായേല്‍തന്നെ അംഗീകരിച്ച ദ്വിരാഷ്ട്രവാദത്തിന് എതിരാണെന്നും അവര്‍ ആരോപിച്ചു. വെസ്റ്റ്ബാങ്കിലെ പല ചെക്പോയന്‍റുകളും ഇസ്രായേല്‍ മുന്നറിയിപ്പില്ലാതെ അടച്ചിടുകയാണ്. ഈദുല്‍ ഫിത്റിന് ഒരുങ്ങുന്ന ഫലസ്തീനികള്‍ക്ക് ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.