ഫാ. ഏബ്രഹാം തോമസിന്റെ പിതാവ് പി.എം. തോമസ് നിര്യാതനായി

07:08 am 14/5/2017


ഫുജൈറ (യു.എ.ഇ): ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഏബ്രഹാം തോമസിന്റെ പിതാവ് പുതുപ്പള്ളി വടശേരിയിലായ പണ്ടാരക്കുന്നേല്‍ പി.എം. തോമസ് (സാജു -70) ബാംഗ്ലൂര്‍ ദൊഡ് ബേട്ടഹള്ളി സംബാറാം കോളജിനു സമീപം വടശേരി എബനേസര്‍ നമ്പര്‍ 30 വസതയില്‍ നിര്യാതനായി. സംസ്കാരം മെയ് 14-ന് ഞായറാഴ്ച രണ്ടുമണിക്ക് ഭവനത്തിലും ജാലഹള്ളി സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകള്‍ക്കും ശേഷം ഹൊസൂര്‍ റോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍.

പരേതന്‍ ബാംഗ്ലൂര്‍ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കോട്ടയം കൊച്ചുപറങ്ങോട്ട് സൂസമ്മ. മക്കള്‍: മാത്യു തോമസ് (ഖത്തര്‍), ഫാ. ഏബ്രഹാം തോമസ് (ഫുജൈറ(, ബിന്ദു (ബാംഗ്ലൂര്‍). മരുമക്കള്‍: സീന, പ്രിയ, ജിബി

ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചേര്‍ന്ന യോഗം അനുശോചനം രേഖപ്പെടുത്തി.
MoreNews_64612.