ഫാ. പീറ്റര്‍ പുളിവേലില്‍ സിഎംഐ നിര്യാതനായി

07:05am 20/4/2016
Newsimg1_35987312

കോട്ടയം: സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യാംഗമായ ഫാ. പീറ്റര്‍ പുളിവേലില്‍ നിര്യാതനായി. സംസ്കാരം വ്യാഴം 2.30ന് മാന്നാനം ആശ്രമദേവാലയത്തില്‍. തലയോലപ്പറമ്പ് പുളിവേലില്‍ കുടുംബാംഗമാണ്.

1972 ല്‍ വൈദികനായ അദ്ദേഹം വളരെക്കാലം മാന്നാനം കെ.ഇ. കോളജില്‍ അധ്യാപകനായിരുന്നു. 1991 മുതല്‍ 1996 വരെ കെ.ഇ. കോളജ് പ്രിന്‍സിപ്പലായും തുടര്‍ന്നു കുട്ടിക്കാനം മരിയന്‍ കോളജ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ ഷ്രെവര്‍പോര്‍ട്ട് രൂപതയിലും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയിലും അജപാലനശുശ്രൂഷ നിര്‍വഹിച്ച പീറ്ററച്ചന്‍, 2015 മുതല്‍ വര്‍ക്കലയിലെ ചാവറ സിഎംഐ ഭവനിലെ അംഗമായിരുന്നു.

ജോണ്‍, സെബാസ്റ്റ്യന്‍, ഐസക്, തോമസ്, പൗലോസ്, റോസമ്മ, മേരി എന്നിവര്‍ സഹോദരങ്ങളാണ്