ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​

05:58 pm 27/11/2016
images (2)
കോഴിക്കോട്​: തോൽക്കരുത്​ എന്ന്​ പഠിപ്പിച്ച ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിദൽ കാസ്​ട്രോയെ ഓർമിക്കുക. താൻ വിശ്വസിച്ചതിന്​ വേണ്ടിയുള്ള പോരാട്ടത്തിൽ ആളും ആരവവും സന്നാഹങ്ങളും സൗഹൃദങ്ങളും എതിർവശത്തായിരുന്നപ്പോഴും ‘മനുഷ്യർ’ ഫിദലിനൊപ്പമായിരുന്നു. ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണെന്നും മഞ്​ജു ഫേസ്​ബുക്​പോസ്​റ്റിൽ പറഞ്ഞു. ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം ആദ്യമായാണ്​ മഞ്​ജുവി​െൻറ ഫേസ്​ബുക്​ പോസ്റ്റ്​.

app-facebook
Manju Warrier
3 hours ago

ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യർ’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ..