വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു

06:00 pm 27/11/2016
images (3)

മു​ംബൈ: മദ്യ വ്യവസായി വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു. നവംബർ 28​നോ 29നോ ആവും​ ലേലം നടത്തുക. എകദേശം 535 കോടി രൂപയാണ്​ വിജയ്​ മല്യയിൽ നിന്ന്​ സേവന നികുതി വിഭാഗത്തിന്​ തിരിച്ച്​ പിടിക്കാനുള്ളത്​.

മുമ്പ്​ വിമാനം ലേലം ചെയ്യാൻ ശ്രമിച്ചിരിന്നു. എന്നാൽ അന്ന്​ വിമാനം വാങ്ങാൻ ആരും മുന്നോട്ട്​ വന്നിരുന്നില്ല. ഇതി​െൻറ അടിസ്​ഥാനത്തിൽ വിമാനത്തിന്​ ലേലത്തിൽ നിശ്​ചയിച്ചിരിക്കുന്ന അടിസ്​ഥാനവിലയിൽ പുനര​ാലോചന നടത്താൻ ബോംബെ ഹൈകോടതി നിർദേശിച്ചിരുന്നു. 152 കോടിയാണ്​ വിമാനത്തി​െൻറ അടിസ്​ഥാന വിലയായി നിശ്​ചയിച്ചിരിക്കുന്നത്​.

ഇത്​ മൂന്നാം തവണയാണ്​ സേവന നികുതി വിഭാഗം മല്യയുടെ ആഡംബര വിമാനം ലേലം ചെയ്യാൻ ഒരുങ്ങുന്നത്​. ആദ്യ ലേലം ജൂണിലായിരുന്നു നടത്തിയത്​. അന്ന്​ വിമാനത്തിനായി ലേലത്തിൽ വന്ന ഉയർന്ന വില 1.09 കോടിയായിരുന്നു. അതിന്​ ശേഷം ആഗ്​സറ്റിൽ രണ്ടാമതും ലേലം നടത്തി. അന്ന് ​േലലത്തിൽ വിമാനത്തിനായി ഉയർന്ന്​ വന്ന ഏറ്റവും കൂടിയ തുക 27​ ​​േകാടി രൂപയാണ്​. എന്നാൽ തുകയിലെ കുറവ്​ മൂലം ഇൗ രണ്ട്​ ലേലത്തിലും വിമാനം വിറ്റ്​ പോയിരുന്നില്ല. വിമാനം വാങ്ങുന്നതിന്​ ശേഷിയുള്ള ആളുകളെ കണ്ടെത്തുന്നതിനായി ഇത്തവണ ആഗോള മാധ്യമങ്ങളിലടക്കം പരസ്യം നൽകിയിട്ടുണ്ട്​ അതിന്റെ ഗുണം ഇൗ ലേലത്തിൽ ഉണ്ടാവുമെന്നാണ്​ വിചാരിക്കുന്നത് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്​ഥൻ പി.ടി.​െഎയോട്​ പറഞ്ഞു.