ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി.

06:09pm 27/11/2016
images (4)
ഇടുക്കി: സംസ്ഥാനത്ത്​ ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16-നകം പരിഹരിക്കാന്‍ കഴിയും. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

മുൻ ഒരുക്കുമെന്ന നിലയിൽ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നാം നമ്പര്‍ ജനറേറ്ററിലെ മെയിന്‍ ഇന്‍ലറ്റ് വാല്‍വിലാണ് ചോര്‍ച്ച കണ്ടത്തെിയത്. ശനിയാഴ്ച രാവിലെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഒന്ന്, രണ്ട്, മൂന്ന് ജനറേറ്ററുകളിലേക്ക് വെള്ളമത്തെിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പ് അധികൃതര്‍ കുളമാവിലത്തെി അടക്കുകയായിരുന്നു.

30 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് മൂലമറ്റം നിലയത്തിലുള്ളത്. ഇതില്‍ അഞ്ചെണ്ണമാണ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഒരെണ്ണം അടിയന്തരഘട്ടങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിരുന്നു. ഫലത്തില്‍ ദിവസേന നിലവിലെ ഉല്‍പാദനത്തില്‍ 260 മെഗാവാട്ടിന്‍െറ കുറവുണ്ടാകും.