എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു

06:35 PM 27/11/2016
images (5)

മുംബൈ: ഫ്രീ ബേസികിന്​ ശേഷം എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു. പുതിയ എക്​സ്​പ്രസ്​ വൈ ഫൈ സംവിധാനം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഫേസ്​ബുക്ക്​ പരീക്ഷിച്ചതായാണ്​ വിവരം. ഗ്രാമീണ ഇന്ത്യയിൽ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിന്​ വേണ്ടിയാണ്​ ഫേസ്​ബുക്ക്​ പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്​. ഫേസ്​ബുക്കി​െൻറ ഫ്രീ ബേസിക്​ സംവിധാനം നെറ്റ്​ ന്യൂട്രാലിറ്റിക്​ എതിരായിരുന്നു.​

ഫേസ്​ബുക്കി​​െൻറ വെബ്​സൈറ്റിലെ വിവരങ്ങളനുസരിച്ച്​ എക്​പ്രസ്​ വൈ ഫൈ ഇൻറർനെറ്റ്​ സേവനദാതാക്കളുമായും പ്രാദേശിക വ്യവസായികളുടെ കൂടി പിന്തുണയിലാവും പ്രവർത്തിക്കുക. ഇൻറർനെറ്റ്​ കണ്​കടി​വിറ്റി കൂടുതൽ പ്രദേശങ്ങൾക്ക്​ ലഭ്യമാക്കുക എന്നതാണ്​ ഇതി​െൻറ ലക്ഷ്യം. എന്നാൽ എക്​സ്​പ്രസ്​ വൈ ഫൈയിൽ ഫ്രീ ബേസിക്കി​നെ പോലെ കുറച്ച്​ വെബ്​സൈറ്റുകൾക്ക്​ മാത്രമേ ലഭ്യമാവുകയുള്ളോ എന്ന്​ ഫേസ്​ബുക്ക്​ വ്യക്​തമാക്കിയിട്ടില്ല.

2014ൽ റിലയൻസിന്​ ഒപ്പം ചേർന്നാണ്​ ഫേസ്​ബുക്ക്​ ​ഫ്രീ ബേസിക്​ അവതരിപ്പിച്ചത്​ ​. എന്നാൽ അന്നുതന്നെ ഫ്രീ ബേസിക്​ നെറ്റ്​ ന്യൂട്രാലിറ്റിക്​ എതിരാണെന്ന്​ വിമർശനങ്ങൾ ഉയർന്നിരുന്നു.