ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ സെ. ജോര്‍ജ് ടീം ചാമ്പ്യന്മാര്‍

– ജോസ് മാളേയ്ക്കല്‍
Newsimg1_57165262
ഫിലാഡല്‍ഫിയ: കഴിഞ്ഞ 6 വര്‍ഷങ്ങളായി സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ 2016 ലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌­സ് ടീം വിജയികളായി. ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം റണ്ണര്‍ അപ് ആയി.

സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ആറാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 9, 10 ശനി, ഞായര്‍ ദിവസങ്ങളില്‍ സീറോമലബാര്‍ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടില്‍ നടന്നു. സീറോമലബാര്‍പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഉത്ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളിടീമുകള്‍ മല്‍സരിച്ചു.

മല്‍സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ കളിക്കാരെ പ്രോല്‍സാഹിപ്പിക്കു ന്നതിനുമായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌­പോര്‍ട്ട്‌­സ് സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.

ചാമ്പ്യന്മാരായ സെ. ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌­സ് ടീമില്‍ ദിലീപ് ജോര്‍ജ് (ക്യാപ്റ്റന്‍), ഷിജോ ഷാജി, സുബിന്‍ ഷാജി, ഫെബിന്‍ മാത്യു, ജെഫിന്‍ തോമസ്, ജെറിന്‍ തോമസ്, ജസ്റ്റിന്‍ കുര്യന്‍, ഷിനോ ഫിലിപ്, എന്നിവരാണു കളിച്ചത്. ലെനോ സ്­കറിയാ കോച്ചും, സാക്ക് മാത്യൂസണ്‍ ടീം മാനേജരും ആയി.

ബൈജു സാമുവല്‍ ക്യാപ്റ്റനായ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീമില്‍ ടിബു ജോസ്, സാബു ജോണ്‍, ബിന്‍സ് തോമസ്, എബി പട്ടേരില്‍, ജസ്റ്റിന്‍ തോമസ്, ഷിജോ കുര്യാക്കോസ് എന്നിവര്‍ കളിക്കളത്തിലിറങ്ങി.

വിജയിച്ച സെന്റ് ജോര്‍ജ്, അസന്‍ഷന്‍ മാര്‍ത്തോമ്മാ ടീമുകള്‍ക്ക് സീറോമലബാര്‍പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫി നല്‍കി ആദരിച്ചു.

6 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാദേശികതലത്തില്‍ തുടക്കമിട്ട വോളിബോള്‍ ടൂര്‍ണമെന്റ് എല്ലാവര്‍ഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെന്‍ഡില്‍ നടത്തുന്നു. വ്യക്തിഗതമിഴിവു പുലര്‍ത്തിയ ഷിജോ ഷാജി (എം. വി. പി), സുബിന്‍ ഷാജി (ബെസ്റ്റ് സെറ്റര്‍), സാബു ജോണ്‍ (ബെസ്റ്റ് സെര്‍വര്‍), ബൈജു സാമുവല്‍ (ബെസ്റ്റ് ഒഫന്‍സ്) എന്നിവര്‍ക്ക് ഷാജി മിറ്റത്താനി (സീറോമലബാര്‍പള്ളി ട്രസ്റ്റി), സുജാത സെബാസ്റ്റ്യന്‍ (മുന്‍ ദേശീയ ഇന്‍ഡ്യന്‍ താരം), ജോജി ചെറുവേലില്‍ (സണ്ടേസ്­കൂള്‍ പി.ടി.എ. പ്രസിഡന്റ്) എന്നിവര്‍ പ്രത്യേക ട്രോഫികള്‍ സമ്മാനിച്ചു. കളിക്കാര്‍ക്കുള്ള മെഡലുകള്‍ ജോര്‍ജ് വി. ജോര്‍ജ്, ജോര്‍ജ് ഓലിക്കല്‍, സണ്ണി പടയാറ്റില്‍, ബാബു വര്‍ക്കി, ജസ്റ്റിന്‍ മാത്യു എന്നിവര്‍ വിതരണം ചെയ്തു.

സെബാസ്റ്റ്യന്‍ എബ്രാഹം, ലയോണ്‍സ് തോമസ് (രാജീവ്), ബാബു വര്‍ക്കി, ജസ്റ്റിന്‍ മാത്യു, ഷാജി മിറ്റത്താനി, ടോം പാറ്റാനിയില്‍, സണ്ണി പടയാറ്റില്‍, സന്തോഷ് കുര്യന്‍, സ്റ്റാന്‍ലി എബ്രാഹം, ജോണ്‍ തൊമ്മന്‍, ജോയി കരുമത്തി, സതീഷ് ബാബു നായര്‍ എന്നിവര്‍ ടൂര്‍ണമെന്റ കോര്‍ഡിനേറ്റര്‍മാരായി. ഹോസ്പിറ്റാലിറ്റി കമ്മിറ്റി കളിക്കാര്‍ക്കും, കാണികള്‍ക്കും കുട്ടനാട് ഗ്രോസറി യുടെ സഹായത്തോടെ രുചികരമായ ഭക്ഷണം പാകംചെയ്തു നല്‍കി. ടൂര്‍ണമെന്റ് കണ്‍വീനര്‍ മുന്‍ കായികാധ്യാപകന്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍/ ഫോട്ടോ: സതീഷ് ബാബു നായര്‍