ഫെന്റനോള്‍ മയക്കു മരുന്നുപയോഗംഒരാഴ്ചയില്‍ മരിച്ചത് ഒമ്പതു പേര്‍

10:12am 4/4/2016

പി.പി.ചെറിയാന്‍
unnamed (2)

കാലിഫോര്‍ണിയ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഫെന്റനോള്‍ എന്ന മയക്കുമരുന്നു കഴിച്ചു നോര്‍തേണ്‍ കാലിഫോര്‍ണിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 36 പേരില്‍ 9 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് ഫെഡറല്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.

യു.സി.ഡേവിഡ് മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ ആഴ്ച അസാധാരണമായി മയക്കുമരുന്നുപയോഗിച്ചു അഡ്മിറ്റ് ചെയ്ത രോഗികളെ വിശദമായി പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് വഴിയോരങ്ങളില്‍ സുലഭമായി ലഭിക്കുന്ന അതിശക്തമായ വേദന സംഹാരിയായ ഫെന്റനോള്‍ ടാമ്പ്‌ലറ്റിനെ കുറിച്ചു വിവരം ലഭിച്ചത്. അഞ്ചു ഡോളറാണ് ഒരു ടാബലറ്റിന് വില നല്‍കേണ്ടത്.

മോര്‍ഫിനേക്കാള്‍ നൂറു മടങ്ങ് ശക്തിയുള്ള ഫെന്റനോള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതു ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍, ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന വേദസംഹാരികള്‍ അംഗീകൃത ഫാര്‍മസിയില്‍ നിന്നു മാത്രമേ വാങ്ങാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റിലാണ് ഇതിന്റെ ദുരുപയോഗം കൂടുതല്‍ ശക്തമായിട്ടുള്ളത്.
2014 ല്‍ ഫെന്റനോള്‍ ഉപയോഗിച്ചു മരിച്ചവരുടെ എണ്ണം 62 ആണെന്നിരിക്കെ 2011 ലെ കണക്കനുസരിച്ച് 11 പേര്‍ ഈ മയക്കുമരുന്നിന് ഇരയായിട്ടുണ്ട്. തെരുവുകളില്‍ മയക്കുമരുന്നു വില്പന വ്യാപകമാകുന്നത് അധികാരികളെ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്‌