ഫോമ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിച്ചു

10:34am 5/5/2016

– പന്തളം ബിജു തോമസ്
Newsimg1_60263469
ഫോമ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വിപുലമായ ക്രമീകരണങ്ങള്‍.2016­2018 കാലയളവിലേക്കുള്ള ഫോമാ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സുഗമമായും നിഷ്പക്ഷമായും കൃത്യതയോടും നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളുംപൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറി, കമ്മീഷണര്‍മാരായസി.കെ ജോര്‍ജ്, ഗ്രേസി ജെയിംസ് എിവര്‍ അറിയിച്ചു.

ജൂലൈ 08­ വെള്ളിയാഴ്ച്ച പൊതുയോഗം കഴിഞ്ഞാലുടനെയാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുത്. 370 ഓളം വോട്ടര്‍മാരുണ്ട.് ഫോമയുടെ ബൈലോയും ദേശീയകമ്മിറ്റിയുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ തികച്ചും സുതാര്യമായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍.
ദേശീയ ഫോമാ എക്‌­സിക്യൂട്ടീവിലേക്ക് ആറ്,നാഷണല്‍ കമ്മ്ിറ്റിയിലേക്ക് 15 കമ്മറ്റി മെമ്പര്‍മാരും, 11 റീജിയണല്‍വൈസ്പ്രസിഡന്റുമാരേയും, മൂന്നുവനിതാ പ്രതിനിധികളെയുംമൂന്നു യുവജന പ്രതിനിധികളെയുമാണു് തിരഞ്ഞെടുക്കുന്നത്. അതോടൊപ്പം, ദേശീയ ഉപദേശക സമിതിയിലേക്കുള്ള അഞ്ചു സ്ഥാനങ്ങളിലെക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുതാണ്.

പോളിംഗ് കഴിഞ്ഞാലുടന്‍ കൗണ്ടിംഗ് ആരംഭിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ഇതില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയും. ഫോമാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകാതെ അംഗസംഘടനകളെ അറിയിക്കുന്നതായിരുക്കും. ഇതുസംബന്ധിച്ച് വിവരങ്ങള്‍ക്ക് കമ്മീഷനുമായി ബന്ധപ്പെടണ്ടതാണ്.

പന്തളം ബിജു തോമസ്, ഫോമ ന്യൂസ് ടീം.