ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണം ആഘോഷിച്ചു

07:14 am 13/9/2016

– ജോര്‍ജ് ജോണ്‍

Newsimg1_94091249
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ശനിയാഴ്ച്ച സെപ്റ്റംബര്‍ 10 ന് നോര്‍ഡ്‌വെസ്റ്റ് സ്റ്റാട്ടാലെ സാല്‍ബൗ ഹാളില്‍ വച്ച് ആഘോഷിച്ചു. ജയാ നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ ഓണപ്പൂവിടീല്‍ നടത്തി മെറീനാ ദേവസ്യായുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. കേരളസമാജം പ്രസിഡന്‍െ് ബോബി ജോസഫ് വിശിഷ്ടാതിഥികളെയും, സദസിനെയും ഓണാഘോഷത്തിലേക്ക് സ്വാഗതംചെയ്തു. തുടര്‍ന്ന് അബിലാ ഗ്രൂപ്പ് തിരുവാതിരകളി അവതരിപ്പിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍, മിസിസ് രന്‍ജനാ രവീഷ്, സ്‌റ്റേറ്റ് ബാങ്ക് ഇന്‍ഡ്യാ സി.ഇ.ഒ. റാനാ കുമാര്‍ സിംഗ്, നാരായണ സ്വാമി എന്നിവര്‍ നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.­ സ്‌റ്റേറ്റ് ബാങ്ക് ഇന്‍ഡ്യാ സി.ഇ.ഒ. റാനാ കുമാര്‍ സിംഗ്, സീറോമലബാര്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഫാ. തോമസ് കുര്യന്‍, സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി പ്രസിഡണ്ട് ജോണ്‍ മാത്യു എന്നിവര്‍ ഓണാശംസകള്‍ നല്‍കി..

കേരള സമാജം മലയാളം സ്ക്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സ്‌കെച്ച്, സെമി ക്ലാസിക്കല്‍ ഡാന്‍സുകള്‍, ഭരതനാട്യം, കഥക്, ദീപാ, കവിത, മെറീനാ, രമ്യാ എന്നിവരുടെ സമ്മിശ്ര ഗാനങ്ങള്‍, തമിഴ് ഗാനങ്ങള്‍, ബേബി കലയംകരിയുടെ കഥനം എന്നിവ സദസിനെ രസിപ്പിച്ച് കൂടുതല്‍ ഇമ്പം നല്‍കി. മഹാബലിയുടെ സന്ദര്‍ശനം, പൂക്കളം, വള്ളംകളി, വടംവലി, പുലികളി എന്നിവ ഓണാവതരണത്തിലൂടെ മനോഹരമായി അവതരിപ്പിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുറ്റ് ഫ്രാങ്ക്ഫര്‍ട്ട് -സ ്‌റ്റേറ്റ് ബാങ്ക് ഇന്ത്യാ ഫ്രാങ്ക്ഫര്‍ട്ട, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ മിക്കവാറും ഓഫീസറന്മാരും ഈ ഓണാഘോഷത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നാന്ത്തി ആറ് വര്‍ഷമായി കേരളസമാജം ഓണാഘോഷങ്ങള്‍ക്ക് രുചികരമായ സദ്യ ഒരുക്കുന്നതിന് നേതൃത്വം നല്‍കി വരുന്ന നാരായണ സ്വാമിയുടെ 80-പതാം ജന്മദിനത്തോടനുബന്ധിച്ച് സമാജത്തിന് വേണ്ടി കോണ്‍സുല്‍ ജനറല്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എല്ലാ വര്‍ഷവും മനോഹരമായ പൂക്കളം ഒരുക്കുന്ന ജയാ സ്വാമിക്ക് പൂച്ചെണ്ട് നല്‍കി.

ഇടവേളക്ക് നാരായണ സ്വാമിയുടെ നേത്യത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യ വിളമ്പി. പപ്പടം, പഴം, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, തോരന്‍, കാളന്‍, ഉപ്പേരി, പായസം എന്നിവയടങ്ങുന്ന ഓണസദ്യ ഈ വര്‍ഷം കൂടുതല്‍ രുചികരമായിരുന്നു. ആകര്‍ഷകമായ സമ്മാനങ്ങളോടെ ടംബോളയും നടത്തി.
ജോസ് നെല്ലുവേലില്‍ ഫോട്ടോ ഗ്രാഫി നിര്‍വഹിച്ചു. ഓണാഘോഷ പരിപാടികള്‍ ജാസ്മിന്‍ കൈലാത്ത്, ഡോ. ബിനേഷ് ജോസഫ് എന്നിവര്‍ മോഡറേറ്റ് ചെയ്തു. സെക്രട്ടറി ഡോ. ബിനേഷ് ജോസഫിന്റെ നന്ദി പ്രകടനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പര്യാവസാനിച്ചു.