ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍കുറ്റം

08:51am 08/04/2016
download (1)
പാരിസ്: ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റകരമാക്കി നിയമം പാസാക്കി. പുതിയ നിയമമനുസരിച്ച് വേശ്യാലയത്തിലേക്ക് ആളുകളെ എത്തിക്കുന്നവരും കുട്ടികളുമായി ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാകും.വേശ്യാലയങ്ങള്‍ക്കെതിരെ നടപടിക്കും അധികാരമുണ്ട്. നിയമം ലംഘിച്ച് വേശ്യാലയങ്ങളിലത്തെിയാല്‍ പിഴയടക്കണം. ലൈംഗിക ത്തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് പാര്‍ലമെന്റിലെ അധോസഭയില്‍ വെച്ച ബില്ല് 12നെതിരെ 64 വോട്ടുകള്‍ക്കാണ് പാസാക്കിയത്. രണ്ടരവര്‍ഷത്തോളമായി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് സോഷ്യലിസ്‌ററുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ അധോസഭയില്‍ പാസ്സാക്കിയത്.

ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സാമ്പത്തികസഹായവും നല്‍കും. എന്നാല്‍, വിദേശ ലൈംഗിക തൊഴിലാളികള്‍ വര്‍ധിക്കാന്‍ നിയമം ഇടയാക്കുമെന്ന് വിമര്‍ശമുയരുന്നുണ്ട്. ഫ്രാന്‍സില്‍ അതില്‍ ഏതാണ്ട് 40,000 ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഫ്രാന്‍സിലെ വേശ്യാവൃത്തിയുടെ ഇരകളില്‍ 90 ശതമാനവും നൈജിരിയന്‍, ചൈനീസ്, റൊമാനിയന്‍ നെറ്റ് വര്‍ക്കുകളില്‍ അകപ്പെട്ടവരാണ്.

85 ശതമാനം ലൈംഗിക തൊഴിലാളികളും മനഷ്യക്കടത്തു സംഘങ്ങളില്‍പെട്ടാണ് ഈ രംഗത്തത്തെിയത്. നിയമത്തെക്കുറിച്ച് സമ്മിശ്രപ്രതികരമാണ് ലൈംഗികത്തൊഴിലാളികള്‍ക്ക്. നിയമത്തിനെതിരെ തൊഴിലാളികള്‍ രാജ്യത്ത് പ്രകടനം നടത്തി. വളരെ കാലമായി പട്ടിണിയും അപമാനവും സഹിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.നിയമം ലംഘിച്ചാല്‍ 1500 യൂറോ ഫൈനടക്കേണ്ടി വരും. വീണ്ടും കുറ്റം ചെയ്താല്‍ പിഴസംഖ്യ 3750 യൂറോ ആയി ഉയരും. 2013ലാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ കൊണ്ടുവന്ന ബില്ലിന്‍മേല്‍ വാദം തുടങ്ങിയത്.വാഗ്വാദം മുറുകിയതോടെ നടപടികള്‍ അനന്തമായി നീളുകയായിരുന്നു. 1999ല്‍ വേശ്യാവൃത്തി കുറ്റകരമാക്കി നിയമം കൊണ്ടുവന്ന സ്വീഡന്റെ പാത പിന്തുടരുകയാണ് ഫ്രാന്‍സും. സ്വീഡന്റെ ചുവടുപിടിച്ച് ജര്‍മനി, നോര്‍വേ, ഐസ്ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും വേശ്യാവൃത്തി നിയമവിരുദ്ധമാക്കിയിരുന്നു.