ഫ്ലോറിഡയിലെ നിശാ ക്ലബ്ബിൽ വെടിവെപ്പ് ; രണ്ട്​ മരണം

03:30 PM 25/07/2016
download
ന്യൂയോർക്ക്​: യു.എസ്​ സംസ്​ഥാനമായ ഫ്ലോറിഡയിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ രണ്ട്​ പേർ മരിക്കുകയും 14 പേർക്ക്​ പരിക്കേൽകുകയും ചെയ്​തു. ഇന്ന്​ പുലർ​ച്ചെയാണ്​ അപകടമുണ്ടായത്​. ഇതിൽ പലരുടേയും നില അതീവ ഗുരുതരമാണ്​. ആയുധ ധാരികളായ ചില സംഘത്തെ സംഭവ സ്​ഥലത്ത്​ കണ്ടതായി ദൃക്​സാക്ഷികൾ പൊലീസിനോട്​ വെളിപ്പെടുത്തിയിട്ടുണ്ട്​. വെടിവെപ്പിനെ തുടർന്ന്​ സംഭവ സ്​ഥലത്ത്​ സുരക്ഷ ശക്​തമാക്കിയിട്ടുണ്ട്​.

ക്ലബ്ബ് ബ്ലുവിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്കിടയില്‍ ഫ്ലോറിഡയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. അമേരിക്കയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത്​ മൂലം അക്രമസംഭവങ്ങള്‍ തുടര്‍ച്ചയാവുകയാണ്​. മാസങ്ങൾക്ക്​ മുമ്പ് അമേരിക്കയിലെ ഒര്‍ലാന്‍ഡോയിലെ നിശാ ക്ലബ്ബിൽ അതിക്രമിച്ച്‌ കടന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.