ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം ദ്രാവിഡ് നിരസിച്ചു

12.16 AM 27/01/2016
rahul-dravid-1920x1080
ബംഗളൂരു: ബംഗളുരു സർവകലാശാലയുടെ ഹോണററി ബിരുദം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും അണ്ടർ 19 ക്രിക്കറ്റ് ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ് നിരസിച്ചു. കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാണ് രാഹുൽ ബിരുദം നിരസിച്ചതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്.

ദ്രാവിഡ് ഉൾപ്പെടെ മൂന്ന് പേരുകളാണ് ഗവർണറുടെ അംഗീകരത്തിനായി സർവകലാശാല അയച്ചത്. ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകൾ സർവകലാശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.