ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു.

04:23 pm 5/10/2016

download (5)
ബംഗളൂരു: ബംഗളൂരുവിൽ അഞ്ച്​ നില കെട്ടിടം തകർന്നു വീണ്​ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ്​ മരിച്ചത്​. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്​ തകർന്നത്​. ബെലന്തൂർ റിങ്​ റോഡിലാണ്​ സംഭവം. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്​. രക്ഷാപ്രവർത്തനം തുടരുകയാണ്.