0742 am 12/6/2017
ധാക്ക: ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു. ജിം ടെക്സ് എംഡി ഇമ്രാൻ അഹമ്മദിനെയും ഡ്രൈവറേയുമാണ് കസ്റ്റഡിയിൽ എടുത്തത്. നിയോ ജെഎംബി(ജമാത്തുൾ മുജാഹിദ്ദീൻ ബംഗ്ലാദേശ്) എന്ന നിരോധിത സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിലാണ് കസ്റ്റഡിയിൽ എടുത്തതെന്ന് റാപിഡ് ആക്ഷൻ ബറ്റാലിയൻ തലവൻ മുഫ്തി മുഹമ്മദ് ഖാൻ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ ധാക്കയിലെ കഫേയിലുണ്ടായ 22 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ നിയോ ജെഎംബി ആയിരുന്നു.