ബയേണ്‍ മ്യൂണിക്ക് എന്നും അങ്ങനെയാണ്.

12:21pm 17/3/2016

മ്യൂണിക്: അഭ്ദുതങ്ങള്‍ വിരിയിക്കുന്ന ജര്‍മന്‍ സംഘം ഒരിക്കല്‍ കൂടി തങ്ങളുടെ ശക്തി മ്യൂണിക്കില്‍ തെളിയിച്ചു.
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്ക് യുവന്റസ് മത്സരത്തിന്റെ ആദ്യപുകുതിയില്‍ ചിരിച്ചവര്‍ കളി അവസാനിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും. ആദ്യപകുതിയില്‍ 20നു പിന്നില്‍നിന്നശേഷമാണ് ജര്‍മന്‍കാര്‍ യുവന്റസിനെ 42ന് കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും 22 സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 64ന്റെ വിജയമാണ് മ്യൂണിക്കുകാര്‍ സ്വന്തമാക്കിയത്.

അഞ്ചാം മിനിറ്റില്‍ പോള്‍ പോഗ്ബയുടെ ഗോളോടെയാണ് മത്സരം തുടങ്ങിയത്. 28ാം മിനിറ്റില്‍ ജുവാന്‍ കൗഡ്രാഡോയും ജര്‍മന്‍ വലകുലുക്കി. ബയേണ്‍ മ്യൂണിക്ക് 20നു പിന്നില്‍. ഒന്നാം പകുതി വരുതിയിലാക്കിയ യുവന്റസിനെ മെരുക്കാനുള്ള ജര്‍മന്‍ ശ്രമങ്ങള്‍ക്ക് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെയാണ് ഫലമുണ്ടായത്. 73ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി ഇറ്റാലിയന്‍ വലകുലുക്കി. ഇഞ്ചുറി ടൈമില്‍ തോമസ് മ്യൂളര്‍ സമനില പിടിച്ചു. അധിക സമയത്തേക്ക് നീണ്ടതോടെ മത്സരം ആവേശകരമായി. 100ാം മിനിട്ടില്‍ ഇറ്റാലിയന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി തിയാഗൊ അല്‍കാന്‍ഡ്ര വലകുലുക്കി. രണ്ടു മിനിട്ട് കഴിഞ്ഞ് കിംഗ്സ്ലി കോമാനും ബയേണിനായി ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തേക്കുള്ള വഴിയിലായിരുന്ന ബയേണ്‍ ഇതോടെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.