ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി

02:49 pm 17/12/2016

images (2)
ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി. പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ച സാഹചര്യത്തിൽ ഇനിയും ഇതേ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്ന കാര്യം സർക്കാരിനെ അറിയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.
മൂന്ന് വർഷമായി ,സംസ്ഥാനത്ത് ബസ് ചാർജിൽ വില വർധന ഉണ്ടായിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വില ആറ് രൂപയിലധികം വർധിച്ചുവെന്നും സ്യകാര്യ ബസുടമകൾ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം, ഇൻഷൂറൻസ്, സ്പെയർ പാർട്സ് എന്നിവയിൽ ഉണ്ടായ വില വർധനവും ബസുടമകൾക്ക് താങ്ങാനാവുന്നതിനും അപ്പുറത്താണ്.
നോട്ടു പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളെയാണ്. 40 ശതമാനം യാത്രക്കാരുടെ കുറവാണ് രണ്ട് ആഴ്ച കൊണ്ട് ഉണ്മടായിട്ടുള്ളത്. നോട്ട് പ്രതിസന്ധിക്ക് ശേഷം ബസിൽ യാത്ര ചെയ്യുന്നത് വിദ്യാർത്ഥികൾ മാത്രമാണെന്നും വിദ്യാർത്ഥികളുടെ യാത്രാക്കൂലി വർധിപ്പിക്കേണ്ടത് അത്യവശ്യമാണെന്നും ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു വിദ്യാർത്ഥികളുടെ മിനിമംയാത്രചാർജ് അഞ്ച് രൂപയാക്കുക, മറ്റ് യാത്രക്കാരുടേത് ഒൻപത് രുപയാക്കുക, കിലോ മീറ്റർ നിരക്ക് 70 പൈസയാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ എന്നും ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.കോർഡിനേഷൻ കമ്മറ്റി പറഞ്ഞു.