തിരുവനന്തപുരം: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗവും ജയ്ഹിന്ദ് വാര്‍ത്ത ടെക്സ്സാസ് റീജണല്‍ ഡയറക്ടറുമായ ബാബു ജേസുദാസിന്റെ മാതാവും വലിയതുറയില്‍ രമാനിവാസില്‍ പരേതനായ ജേസുദാസിന്റെ ഭാര്യയുമായ ലിസി ജേസുദാസ് ( അന്തോണിയാള്‍ 71) നിര്യാതയായി. സംസ്കാരം വലിയ തുറ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മെയ് 14 ന് രാവിലെ ഒന്‍പതിന് ( ഇന്ത്യന്‍ സമയം) നടക്കും. മറ്റുമക്കള്‍: ജോണ്‍സണ്‍ (സൗദി അറേബ്യ), മരുമക്കള്‍: ഷേര്‍ളി ബാബു, അനിത ജോണ്‍സണ്‍. കൊച്ചുമക്കള്‍: ബ്രയന്‍ ബാബു, ബെവന്‍, റൊഹേന ജോണ്‍സണ്‍.
ഫോണ്‍: 9207105263 ( ബാബു ജേസുദാസ്).
ലിസി ജേസുദാസിന്റെ നിര്യാണത്തില്‍ ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്മോന്‍ പി. സക്കറിയ, വൈസ്ചെയര്‍പേഴ്സണ്‍ വിനീത നായര്‍, പ്രസിഡന്‍് പ്രവീണ്‍ ചോപ്ര, എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ജനറല്‍ സെക്രട്ടറി കൊരസണ്‍ വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു. ജയ്ഹിന്ദ് വാര്‍ത്തയ്ക്കു വേണ്ടി ചീഫ് എഡിറ്റര്‍ ആഷ്ലി ജെ. മാങ്ങഴ അനുശോചിച്ചു.