ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി.

11:00am 01/7/2016
download (5)

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റമുക്തനാക്കിയ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് നിയമോപദേശം തേടി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വി. ശശീന്ദ്രനെ മാറ്റിനിര്‍ത്തി സ്വന്തം നിലയിലാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. ബാര്‍ കോഴ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സിന്റെ പുതിയ നീക്കം.

കോഴ കേസില്‍ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശന്‍ രണ്ടാം തവണ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. രണ്ടു തവണയായി മാണിക്ക് പണം നല്‍കിയെന്ന് ബാറുടമ ബിജു രമേശ് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ 50 ലക്ഷം രൂപ നല്‍കിയെന്ന മൊഴിയിലും മാണിയുടെ സ്വത്ത് വിവരത്തെ കുറിച്ചും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, തെളിവ് ശേഖരിക്കാതെ മാണിയെ കുറ്റമുക്തനാക്കി രണ്ടാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിജിലന്‍സ് ഡയറക്‌റുടെ നിഗമനം. തുടരന്വേഷണത്തില്‍ കോടതി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പരിശോധിക്കുകയാണ് വിജിലന്‍സ് ചെയ്യുന്നത്. നിലവിലെ റിപ്പോര്‍ട്ട് തള്ളി കളയണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, വി. മുരളീധരന്‍ അടക്കമുള്ളവര്‍ വിജിലന്‍സ് കോടതിയില്‍ ഹരജികള്‍ നല്‍കിയിട്ടുണ്ട്.

മാണിയെ അഴിമതി നിരോധ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്യുന്ന വസ്തുതാ റിപ്പോര്‍ട്ടാണ് കോഴ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ആര്‍. സുകേശന്‍ സമര്‍പ്പിച്ചത്. എന്നാല്‍, മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന നിലപാടാണ് മുന്‍ വിജലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ സ്വീകരിച്ചത്. അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ മാണിക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന ഉപദേശം നല്‍കിയതോടെ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുകയായിരുന്നു.

ഈ റിപ്പോര്‍ട്ട് തള്ളികളഞ്ഞാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. തുടരന്വേഷണത്തിന് ശേഷം തെളിവുകളില്ലെന്ന റിപ്പോര്‍ട്ടാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളി കളയണമെന്നാണ് ഹരജിക്കരുടെ പ്രധാന