ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാ. ജോണസ് ചെറുനിലത്ത് വി.സി നയിക്കുന്ന ആരാധനയും വചനപ്രഘോഷണവും

12:13pm 17/3/2016

ജോയിച്ചന്‍ പുതുക്കുളം
baltimorealphonsa_pic
ബാള്‍ട്ടിമോര്‍: ഏപ്രില്‍ മൂന്നിനു നടത്തപ്പെടുന്ന ദൈവകരുണയുടെ തിരുനാളിനൊരുക്കമായി ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഏപ്രില്‍ ഒന്നാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് വചന പ്രഘോഷകനായ ഫാ. ജോണസ് ചെറുനിലത്ത് വി.സി നേതൃത്വം നല്‍കും.

ശുശ്രൂഷകള്‍ വൈകിട്ട് 5.30-ന് വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് രാത്രി 12 മണി വരെ ദൈവകരുണയുടെ ആരാധാനയും, വചനപ്രഘോഷണവും സൗഖ്യശുശ്രൂഷയും നടത്തപ്പെടും. ദൈവാനുഗ്രഹത്തിന്റെ രാത്രിയില്‍ ദിവ്യകാരുണ്യ ആത്മീയാനുഭവനത്തില്‍ നിറയപ്പെടാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോണസ് ചെറുനിലത്ത് വി.സിയും, കൈക്കാര•ാരായ ജോസ് കൊട്ടാരംകുന്നേലും, അനില്‍ അലോഷ്യസും, ഷാജി പടിയാനിക്കലും അറിയിച്ചു.