ബാഹുബലിയുടെ നിർമാതാക്കളുടെ വീട്ടിലും റെയ്ഡ്

02.17 AM 12/11/2016
bahubali_111116
ഹൈദരാബാദ്: ബ്രാഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിർമാതാക്കളുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വെള്ളിയാഴ്ച വൈകുന്നേരം നിർമാതാക്കളായ ശോഭു യാർലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായി അറുപത് കോടി രൂപയോളം ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. രാജ്യവ്യാപകമായി നടന്നുവരുന്ന റെയ്ഡിന്റെ ഭാഗമായാണ് ബാഹുബലി നിർമാതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.