ബിഹാറിൽ 13 പേർ മരിച്ചു; വിഷമദ്യമെന്ന് സംശയം

03:30 pm 17/08/2016

download (10)
ന്യൂഡൽഹി: ബിഹാറിലെ ഗോപാൽഗഞ്ചിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ 12പേർ മരിച്ചു. നാടൻമദ്യം അകത്തുചെന്നാണ് ദുരന്തമുണ്ടായത് എന്നാണ് സൂചന. വിഷമദ്യം കഴിച്ചാണ് അപകടമെന്ന് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണമെന്തെന്ന് പറയാൻ കഴിയൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി മൂന്ന് സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.

ഗോപാൽഗഞ്ചിലെ നോനിയ താൽ പ്രദേശത്ത് മാത്രം ഏഴ് പേരാണ് മരിച്ചത്. ടൗൺ പൊലീസ് സ്റ്റേഷനടുത്തുള്ള ഹർക്കുവ റോഡിൽ നിന്ന് സ്ഥിരമായി മദ്യം കഴിക്കുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. 80-100 വരെ രൂപക്ക് പാക്കറ്റിൽ മദ്യം ലഭിക്കുന്ന സ്ഥലമാണ് ഹർക്കുവ റോഡ്.

സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനമാണ് ബിഹാർ. എങ്കിലും സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ വ്യാജമദ്യം നിർമിക്കുണ്ടെന്നാണ് ഗോപാൽഗഞ്ച് ദുരന്തം സൂചിപ്പിക്കുന്നത്. വ്യാജമദ്യം നിർമിക്കുന്നതും വിൽക്കുന്നതും പൂർണമായും നിർത്തലാക്കാൻ കഴിഞ്ഞുവെന്ന് അവകാശപ്പെട്ടുന്ന സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് ഈ ദുരന്തം. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജന്മനാടാണ് ഗോപാൽഗഞ്ച്.