ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു

04:40 pm 9/10/2016
download (12)
ലക്നോ: ഉത്തർപ്രദേശിൽ ബി.എസ്.പി യുടെ ആഭിമുഖ്യത്തിൽ നടന്ന വൻറാലിയിൽ ഉന്തിലും തള്ളിലും പെട്ട് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ലക്നോയിലെ ബാബാ സാഹിബ് ഭീംറാവു അംബേദ്ക്കർ സ്റ്റേഡിയ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പാർട്ടിയുടെ സ്ഥാപക നേതാവായ കാൻഷി റാമിന്‍റെ ചരമ ദിനത്തോടനുബന്ധിച്ചാണ് ബി.എസ്.പി റാലി സംഘടിപ്പിച്ചത്.

റാലിയെ അഭിസംബോധന ചെയ്ത് മായാവതി സംസാരിച്ചതിന് ശേഷമാണ് അപകടമുണ്ടായത്. റാലിയിൽ പങ്കെടുക്കാനെത്തിയ പാവപ്പെട്ട ദലിതുകളാണ് അപകടത്തിൽ പെട്ടത്. ആംബുലൻസിന് അപകട സ്ഥലത്ത് പ്രവേശിക്കാൻ കഴിയാത്ത അത്രയും തിരിക്കായിരുന്നു. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ഡോകട്ർമാർ ഇവരെ ആശുപത്രിയിലേക്കയച്ചു. ബഹളത്തിനിടെ നിരവധി പേരെ കാണാതായെന്നും പരാതിയുയർന്നിട്ടുണ്ട്. കാണാതായവരിൽ കുട്ടികളുമുണ്ട്.