9 കോടിയില്‍ ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില

04:50 pm 9/10/2016
images (1)

ദുബൈ: ഒരു വാഹന നമ്പര്‍പ്ലേറ്റിന്‍റെ വില കേട്ട് ഞെട്ടരുത്. 59 കോടിയില്‍ അധികം രൂപ. ദുബായിലെ ജെ ഡബ്ലു മാരിയറ്റ് മാര്‍ക്വി ഹോട്ടലില്‍ നടന്ന ലേലം വിളിയില്‍ ഒരു ഇന്ത്യക്കാരനാണ് ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്. ഡല്‍ഹി സ്വദേശി രാജ് സഹ്നി.
പത്ത് ലക്ഷത്തില്‍ തുടങ്ങിയ ലേലം വിളിയാണ് ഉയര്‍ന്നുയര്‍ന്ന് 59 കോടിയിലെത്തിയത്. ഡി അഞ്ച് എന്ന ദുബായ് വാഹന നമ്പര്‍പ്ലേറ്റിനായിരുന്നു ഈ വാശിയേറിയ ലേലം വിളി.മൂന്ന് കോടി മുപ്പത് ലക്ഷം ദിര്‍ഹത്തിന് അതായത് 59 കോടിയില്‍അധികം രൂപയ്ക്കാണ് സാഹ്നി ഈ ഒറ്റയക്ക നമ്പര്‍പ്ലേറ്റ് സ്വന്തമാക്കിയത്. ദുബായ് ആസ്ഥാനമായി റിയല്‍എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് ഡല്‍ഹി സ്വദേശിയായ രാജ് സഹ്നി.
ഈ അക്കം തനിക്ക് ഏറെ ഇഷ്ടമായതുകൊണ്ടാണ് ഇത്രയധികം തുകയ്ക്ക് ലേലം പിടിക്കാന്‍ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നത്. ഒന്‍പത് തനിക്ക് പ്രിയപ്പെട്ട നമ്പറാണെന്നും ഡി യും അഞ്ചും കൂട്ടിയാല്‍ ഒന്‍പത് കിട്ടുമെന്നും അതുകൊണ്ടാണ് ഈ നമ്പര്‍ലേലത്തില്‍ പിടിച്ചതെന്നും സഹ്നി പറയുന്നു.
തന്‍റെ റോള്‍സ് റോയ്സ് കാറിന് ഈ നമ്പര്‍ഘടിപ്പിക്കാനാണ് സാഹ്നിയുടെ തീരുമാനം. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയാണ് വാഹന നമ്പര്‍പ്ലേറ്റ് ലേലം സംഘടിപ്പിച്ചത്. രണ്ടക്ക, മൂന്നക്ക, നാലക്ക നമ്പര്‍ പ്ലേറ്റുകളും ലേലത്തിലുണ്ടായിരുന്നു.
മൊത്തം 80 നമ്പര്‍പ്ലേറ്റുകളാണ് ദുബായില്‍ലേലത്തില്‍വച്ചത്. മലയാളികള്‍ അടക്കമുള്ളവരും ലേലത്തിന് എത്തിയിരുന്നു. എസ് 2020 എന്ന നമ്പര്‍പ്ലേറ്റ് ലേലത്തില്‍ പിടിച്ചത് അങ്കമാലി സ്വദേശിയായ അയ്യപ്പദാസാണ്. 4,56,000 ദിര്‍ഹം അതായത് ഏകദേശം 82 ലക്ഷം രൂപയ്ക്കാണ് ഇദ്ദേഹം ഈ നമ്പര്‍പ്ലേറ്റ് സ്വന്തമാക്കിയത്.