ഡൽഹി വിമാനത്താവളത്തിൽ ആണവ ചോർച്ച

04:44 pm 9/10/2016
download (13)

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തി​െൻറ കാർഗോ ടെർമിനലിൽ റേഡിയോ ആക്ടീവ് ചോർച്ചയുണ്ടായതായി റിപ്പോർട്ട്​. കാര്‍ഗോയില്‍ നിന്ന് ആണവ കിരണങ്ങള്‍ ചോരുന്നതായി ആറ്റമിക് എനർജി റഗുലേറ്ററി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായാണ്​ വിവരം. ചോർന്നിരിക്കുന്ന​ ആണവ കിരണം തന്നെയാണോയെന്ന്​ പരിശോധനക്ക്​ ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

ടി ത്രീ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ്​ ചോർച്ചയെന്നാണ്​ അഗ്നിശമന വിഭാഗത്തിന് ലഭിച്ച വിവരം. എയർഫ്രാൻസ് വിമാനത്തിൽ കൊണ്ടുവന്ന ആശുപത്രി ഉപകരണത്തിൽ നിന്നാവാം ചോർച്ചയെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന്​ ടെർമിനലിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും ആറ്റമിക് എനർജി റഗുലേറ്ററി ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സ്ഥിതി നിയന്ത്രണാധീനമാണെന്ന് അധികൃതർ അറിയിച്ചു.