ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ.

08:42 am 11/10/2016

images (1)
അലഹബാദ്​:ബുർഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്​.പി നേതാവ്​ പിടിയിൽ. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തിൽ ശനിയാഴ്​ച രാത്രിയിലായിരുന്നു സംഭവം.

സംഭവ സ്​ഥലത്ത്​ നടന്ന മുഹറം മജ്‌ലിസിലിൽ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ മറ്റു സ്ത്രീകൾ ബുർഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാൾ പുരുഷനാണെന്ന്​ വ്യക്​തമായത്​. തുടർന്ന്​ നാട്ടുകാര്‍ സ്​ഥല​ത്തെത്തി ഇയാളെ ​ൈകകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

ബി.ജെ.പി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവി​െൻറ ഭര്‍ത്താവാണ് അഭിഷേക്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.